രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

05:01am 14-JAN-2024

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

മണിപ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം.മണിപ്പൂരിൽ നിന്ന് തുടങ്ങുന്ന യാത്ര ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ്. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 66 ദിവസം നീളും. രാവിലെ 11 മണിക്ക് ഇംഫാലിലെ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും രാഹുൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടിക്ക് സർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഥൗബലിൽ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി. മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി അംഗങ്ങൾ എം.പിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയിൽ പങ്കെടുക്കും. അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യ സഖ്യം യോഗത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയും ചർച്ചയായി. സഖ്യത്തിലെ പാർട്ടികളും യാത്രയുടെ ഭാഗമാകുമെന്ന്  മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.