കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ അവധി

07:05am 14-JAN-2024

കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും.