ഇന്ന് മകരവിളക്ക്... ഭക്തിനിർഭരം പൂങ്കാവനം... തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകിട്ട് 5.30ന് സന്നിധാനത്തെത്തും...

07:10am 15-JAN-2024

ഇന്ന് മകരവിളക്ക്... ഭക്തിനിർഭരം പൂങ്കാവനം... തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകിട്ട് 5.30ന് സന്നിധാനത്തെത്തും...

 ശബരിമല: പോന്നമ്പലമേട്ടിൽ ഇന്ന് മകരവിളക്ക് തെളിയും. ഭക്തിയുടെ കൊടുമുടിയിലാണ് അയ്യപ്പൻ്റെ  പൂങ്കാവനമാകെ. മകര സംക്രമ സന്ധ്യയുടെ പുണ്യംനുകരാൻ പർണ്ണശാലകെട്ടി കാത്തിരിക്കുകയാണു ഭക്തലക്ഷങ്ങൾ. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകിട്ട് 5.30നു ശരംകുത്തിയിൽ എത്തും. അവിടെനിന്നു ദേവസ്വം പ്രതിനിധികൾ ചേർന്നു സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള മഹാദീപാരാധന നടത്തും . അതിനു ശേഷമാണു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക.