പുതുവർഷത്തെ വരവേറ്റ് ലോകം

05:05am 01-JAN-2024

പുതുവർഷത്തെ വരവേറ്റ് ലോകം

ന്യൂഡൽഹി: പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. ഡൽഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങൾ ഏർ‌പ്പെടുത്തിയിരുന്നു. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷ കർശനമാക്കിയിരുന്നു. ഇന്ത്യൻ സമയം മൂന്നരയ്ക്ക് കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത് പിന്നാലെ വർണശബളമായ വെടിക്കെട്ടോടെയാണ് നാലരയോടെ ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെ യു.കെ.യിലും രാവിലെ പത്തരയ്ക്ക്  അമേരിക്കയിലും പുതുവർഷം എത്തും.